ദോഹ: ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് യുഎസിലേക്ക് പോകുന്ന പൗരന്മാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി വാഷിംഗ്ടണിലെ ഖത്തര്‍ എംബസി. അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായ യാത്രാ നിര്‍ദേശങ്ങളും എംബസിയെ ബന്ധപ്പെടാനുള്ള വിശദാംശങ്ങളും ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികളാണ് എംബസി പുറത്തിറക്കിയത്.
- യാത്രാ തീയതി മുതല്‍ കുറഞ്ഞത് ആറ് മാസത്തേക്ക് പാസ്പോര്‍ട്ടിന് സാധുയുണ്ടെന്ന് ഉറപ്പുവരുത്തുക.
ഉചിതമായ വിസ ഉണ്ടായിരിക്കണം. യുഎസില്‍ താമസിക്കാന്‍ അനുവദിച്ചിരിക്കുന്ന കാലയളവ് കൃത്യമായി പാലിക്കുക. - ഔദ്യോഗിക പ്ലാറ്റ്ഫോമുകളില്‍ നിന്ന് മാത്രം ഫിഫയുടെ മത്സര ടിക്കറ്റുകള്‍ വാങ്ങുക.
- തിരക്കിന് സാധ്യതയുള്ളതിനാല്‍ താമസവും ഗതാഗതവും നേരത്തെ ബുക്ക് ചെയ്യുക.
- വ്യക്തിഗത രേഖകള്‍ നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക, പാസ്പോര്‍ട്ടുകള്‍, വിസകള്‍, ടിക്കറ്റുകള്‍, റിസര്‍വേഷനുകള്‍ എന്നിവയുടെ പേപ്പര്‍, ഓണ്‍ലൈന്‍ കോപ്പികള്‍ എന്നിവയും സൂക്ഷിക്കുക.
- ഫോണുകളിലെയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലെയും ഉള്ളടക്കം പരിശോധിക്കുക, തെറ്റിദ്ധരിക്കപ്പെടാവുന്ന ഏതെങ്കിലും സെന്‍സിറ്റീവ് ഉള്ളടക്കം സൂക്ഷിക്കുകയോ വീണ്ടും പങ്കിടുകയോ ചെയ്യുന്നത് ഒഴിവാക്കുക.
- നിരോധിത വസ്തുക്കളോ ഡോക്ടറുടെ കുറിപ്പടി പ്രകാരം അംഗീകരിക്കാത്ത മരുന്നുകളോ കൊണ്ടുപോകുന്നത് ഒഴിവാക്കുക.
- ആതിഥേയ രാജ്യങ്ങളിലെയും നഗരങ്ങളിലെയും പ്രാദേശിക നിയമങ്ങള്‍ പാലിക്കുക.
- തിരക്കേറിയ സ്ഥലങ്ങളില്‍ മോഷണവും പോക്കറ്റടിയും സൂക്ഷിക്കുക, വിശ്വസനീയമായ ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക.
- ടൂര്‍ണമെന്റിനിടെ ഫിഫയും ബന്ധപ്പെട്ട അധികാരികളും പുറപ്പെടുവിച്ച ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കുക, അപ്ഡേറ്റുകളെക്കുറിച്ച് അറിഞ്ഞിരിക്കാന്‍ ഫിഫ ലോകകപ്പ് 2026 ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
അടിയന്തര സാഹചര്യങ്ങളില്‍, എംബസിയെയോ മറ്റ് അധികൃതരെ ബന്ധപ്പെടാനുള്ള നമ്പറുകളും പുറത്തിറക്കി.
വാഷിംഗ്ടണ്‍ ഡി.സിയിലെ ഖത്തര്‍ സ്റ്റേറ്റ് എംബസി+1 (202) 3200803, ലോസ് ഏഞ്ചല്‍സിലെ ഖത്തര്‍ കോണ്‍സുലേറ്റ് ജനറല്‍+1 (424) 2399903, ന്യൂയോര്‍ക്കിലെ ഖത്തര്‍ കോണ്‍സുലേറ്റ് ജനറല്‍+1 (631) 6127035, ഹ്യൂസ്റ്റണിലെ ഖത്തര്‍ കോണ്‍സുലേറ്റ് ജനറല്‍+1 (713) 3557333
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Qatar Embassy in Washington has issued a list of guidelines for its citizens travelling to the United States of America during the FIFA World Cup 2026. The list includes a few general precautionary measures, apart from travelling tips and their contact details in case of an emergency.
