മനാമ: ബഹ്‌റൈനില്‍ ഭൂചലനം. തിങ്കളാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 2:58 AM നാണ് 3.3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂകമ്പം ഉണ്ടായത്. മനാമയുടെ തെക്ക്, തെക്കുകിഴക്ക്, റിഫ അല്ലെങ്കില്‍ കിഴക്കന്‍ റിഫയുടെ സമീപത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനം 8 കിലോമീറ്റര്‍ ആഴത്തിലാണ് ഉണ്ടായത്.
അതേസമയം നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. താമസക്കാര്‍ക്ക് നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടു. എന്നാല്‍ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയില്‍ അനുഭവപ്പെട്ടില്ല. അതേസമയം മൈനര്‍ടെക്‌റ്റോണിക് ചലനം അല്ലെങ്കില്‍ എണ്ണ, വാതക ഖനനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം മൂലമുണ്ടായ ആഴം കുറഞ്ഞതും ഒറ്റപ്പെട്ടതുമായ ഒരു ഭൂകമ്പമായിരിക്കാമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
