ദോഹ: ഖത്തറില്‍ ടാറ്റൂ ഫെസ്റ്റിവല്‍ ഡിസംബറില്‍ നടക്കും. അന്താരാഷ്ട്ര സൈനിക സംഗീത, മാര്‍ച്ചിംഗ് ഫെസ്റ്റിവലിന് ഖത്തര്‍ ആതിഥേയത്വം വഹിക്കും. ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്വിയ) കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍-താനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി നടക്കുന്നത്.
കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ ഡിസംബര്‍ 16 മുതല്‍ 20 വരെയാണ് ദോഹ ടാറ്റൂ ഫെസ്റ്റിവല്‍ നടക്കുന്നത്. സാംസ്‌കാരിക പ്രകടനങ്ങള്‍, വെടിക്കെട്ട്, ഡ്രോണ്‍ ഷോകള്‍ എന്നിവയുള്‍പ്പെടെ വിവിധ അനുബന്ധ പരിപാടികളും നടക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
