ഖത്തറില്‍ ഇനി മുതല്‍ അധ്യാപകരും പരീക്ഷ എഴുതണം; സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് നിര്‍ബന്ധിത പരീക്ഷയുമായി വിദ്യാഭ്യാസ മന്ത്രാലയം

1q 60

ദോഹ: ഖത്തറില്‍ സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് പരീക്ഷയുമായി വിദ്യാഭ്യാസ മന്ത്രാലയം. അറബി, ഇസ്ലാമിക്, ഖത്തരി ചരിത്രം എന്നീ മൂന്ന് നിര്‍ബന്ധിത വിഷയങ്ങളിലാണ് പരീക്ഷ നടത്തുന്നത്. അടുത്ത വര്‍ഷം മുതല്‍ രാജ്യത്തെ എല്ലാ സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കും മൂല്യനിര്‍ണയം നിര്‍ബന്ധമാക്കും.

2025-2026 അധ്യയന വര്‍ഷത്തേക്ക് രാജ്യത്തെ സ്വകാര്യ സ്‌കൂളുകളിലെയും കിന്റര്‍ഗാര്‍ട്ടനുകളിലെയും അധ്യാപകര്‍ക്ക് നിര്‍ബന്ധിത വിഷയങ്ങളില്‍ അധ്യാപകരുടെ കഴിവ് വിലയിരുത്തുന്നതിനായാണ് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ നടത്തുന്നത്. സ്വകാര്യ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും പ്രധാന ദേശീയ വിഷയങ്ങളിലെ പഠന ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading