ദോഹ: ഖത്തറില്‍ കാലാവസ്ഥ മാറുന്നു. രാത്രിയില്‍ ചിലയിടങ്ങളില്‍ താരതമ്യേന തണുപ്പുള്ള കാലാവസ്ഥയായിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ട്.
ഇന്ന്, ദോഹയില്‍ താപനില 22°C മുതല്‍ 30°C വരെയാകും അനുഭവപ്പെടുക. താരതമ്യേന കാലാവസ്ഥ മിതമായതായിരിക്കും. വടക്ക് പടിഞ്ഞാറ് മുതല്‍ വടക്ക് കിഴക്ക് വരെ 3-13 നോട്ട് വേഗതയില്‍ കാറ്റ് വീശും. അബു സംറ, അല്‍ ഖോര്‍ പ്രദേശങ്ങളില്‍ ഇന്നലെ ഏറ്റവും കുറഞ്ഞ താപനില 16ത്ഥഇ രേഖപ്പെടുത്തിയിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
