പെട്രോള്‍ അടിക്കണമെങ്കില്‍ വാഹനം ഓഫ് ചെയ്യണം; ഇല്ലെങ്കില്‍ പെട്രോളും ഡീസലും നല്‍കില്ലെന്ന് മന്ത്രാലയം

petrol pump 2

റിയാദ്: പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ വാഹനങ്ങള്‍ ഓഫ് ചെയ്യണമെന്ന് നിര്‍ദേശിച്ച് സൗദി ഊര്‍ജ മന്ത്രാലയം. വാഹനം ഓഫ് ചെയ്യുകയും ക്യൂ പാലിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു. ഇല്ലെങ്കില്‍ പെട്രോളും ഡീസലും അനുവദിക്കില്ലെന്നും ഊര്‍ജ മന്ത്രാലയം അറിയിച്ചു.

പെട്രോള്‍ പമ്പുകളില്‍ ക്യൂ തെറ്റിക്കുന്നവര്‍ക്കും ഇന്ധനം നല്‍കില്ല. ഇതു സംബന്ധിച്ച് പെട്രോള്‍ ബങ്കുകളുടെയും സര്‍വീസ് സെന്ററുകളുടെയും മാനേജ്മെന്റുകള്‍ക്കും പെട്രോള്‍ ബങ്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെയും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന്റെയും കരാറുകളേറ്റെടുത്ത കമ്പനികള്‍ക്കും മന്ത്രാലയം നോട്ടിസ് അയച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like