ദോഹ: ഖത്തറില്‍ മുനിസിപ്പാലിറ്റി മന്ത്രാലയം സംഘടിപ്പിക്കുന്ന സീസണല്‍ പ്രാദേശിക കാര്‍ഷിക ഉല്‍പന്ന വിപണന മേള ഇന്ന്, നവംബര്‍ 6 വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. അല്‍ ഖോര്‍, അല്‍ തഖിര, അല്‍ വക്ര, അല്‍ ഷമാല്‍, അല്‍ ഷഹാനിയ എന്നിവിടങ്ങളിലായിരിക്കും മേളകള്‍ നടക്കുക. അതേസമയം അല്‍ മസ്രൂവയിലെ മാര്‍ക്കറ്റ് വര്‍ഷം മുഴുവനും പ്രവര്‍ത്തിക്കും.
പ്രാദേശിക കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണനത്തെ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയില്‍ നേരിട്ടുള്ള വില്‍പ്പന മാര്‍ഗങ്ങള്‍ തുറക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സീസണ്‍ ആരംഭിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന 100 ലധികം ഖത്തറി ഫാമുകളുടെ പങ്കാളിത്തത്തോടെയാണ് വിപണി നടത്തുന്നത്. ആഴ്ചയില്‍ എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും രാവിലെ 7 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ വിപണികള്‍ സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കും.
സീസണല്‍ പച്ചക്കറികള്‍, പ്രകൃതിദത്ത തേന്‍, ഈത്തപ്പഴം, കാര്‍ഷിക സീസണനുസരിച്ച് വ്യത്യാസപ്പെടുന്ന മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ വിപണികളില്‍ ഉള്‍പ്പെടുന്നു. വിപണികള്‍ എത്തുന്നവര്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും ലഭ്യമാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
