ദോഹ: കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഖത്തറിലെത്തി. 12 വര്‍ഷത്തിന് ശേഷം ഖത്തറിലെത്തിയ കേരളത്തിന്റെ മുഖ്യമന്ത്രിയെ ഖത്തര്‍ ഇന്ത്യന്‍ അംബാഡസര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കൂടെയുണ്ടായിരുന്നു. തുടര്‍ന്ന് പതിനൊന്ന് മണിയോടെ പ്രവാസി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിവിധ പരിപാടികളിലും പങ്കെടുക്കും.
ഷെറാട്ടന്‍ ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിലെ വ്യാപാര, വാണിജ്യ പ്രമുഖരും വിവിധ സംഘടനാ ഭാരവാഹികളുമായും സംവദിക്കും. ഖത്തര്‍ ഔദ്യോഗിക പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. ലോക കേരളസഭയുടെയും മലയാളം മിഷന്‍ സംസ്‌കൃതി ഖത്തര്‍ ചാപ്റ്ററിന്റെയും ആഭിമുഖ്യത്തില്‍ വൈകിട്ട് ആറുമണിക്ക് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മലയാളോത്സവം പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
