ദോഹ: ഖത്തറില്‍ മെഡ്‌ഫോര്‍ട്ട് ഷീ ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു. സൗദ് ഒമര്‍ അല്‍ മാനയും ചലച്ചിത്ര താരവും മുന്‍ ലോക്‌സഭാ എംപിയുമായ ജയപ്രദയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മെഡ്‌ഫോര്‍ട്ട് ഷീ ക്ലിനിക്ക് എന്നാല്‍ കേവലം ഒരു ക്ലിനിക്ക് മാത്രമല്ലെന്നും ഓരോ സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും മകള്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന 100% സ്ത്രികളാല്‍ നടത്തുന്ന ഒരു ക്ലിനിക്കാണെന്നും മുന്‍ എംപി ജയപ്രദ ഉദ്ഘാടന വേളയില്‍ പറഞ്ഞു. സ്ത്രീകളെ ശരിക്കും മനസിലാക്കുന്ന ഒരു ഹൃദയത്തില്‍ നിന്ന് മാത്രമേ ഇത്തരം സവിശേഷമായ ഒരു ആശയം ഉണ്ടാകുവെന്നും അത് മെഡ്‌ഫോര്‍ട്ട് സിഇഒ ഡോ. സിദ്ധാര്‍ത്ഥ് രാജയുടേതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ബഖിത് അലിയാന്‍, ജബ്ബാര്‍ അല്‍ അജ്ജി, ആസിഫ് ഹസ്സന്‍ ചൗഗുലെ, ശക്തിവേല്‍ മഹാലിംഗ്, സീനിയര്‍ ഡയറക്ടര്‍ ഹബീബ് സയ്യിദ്, ഫിനാന്‍സ് ഡയറക്ടര്‍ ഇഖ്ബാല്‍ അന്‍സാരി എന്നിവരും മെഡ്‌ഫോര്‍ട്ട് മാനേജ്‌മെന്റ് അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
