തിരഞ്ഞെടുപ്പിന് മുമ്പ് വമ്പന്‍ പ്രഖ്യാപനങ്ങളുമായി കേരള സര്‍ക്കാര്‍; ക്ഷേമപെന്‍ഷന്‍ 2000 ആക്കി, സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മാസം 1000 രൂപ

indian money

തിരുവനന്തപുരം: കേരളത്തില്‍ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചു. 400 രൂപ വര്‍ധിപ്പിച്ച് 2000 ആക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സര്‍ക്കാരിന്റെ വമ്പന്‍ പ്രഖ്യാപനം. ട്രാന്‍സ് സ്ത്രീകള്‍ അടക്കമുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് സഹായം ലഭ്യമാവുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിലവില്‍ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ സ്ത്രീ സുരക്ഷ പെന്‍ഷന്‍ നല്‍കുമെന്നും യുവാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതി വര്‍ഷം ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനം ഉള്ളവര്‍ക്കാണ് പ്രതിമാസം 1000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുക.

കുടുംബ എഡിഎസുകള്‍ക്കുള്ള ഗ്രാന്റ് പ്രതിമാസം ആയിരം രൂപയാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ഡിഎ കൂട്ടി. പെന്‍ഷന്‍കാര്‍ക്കും ആശ്വാസമുള്ളതാണ് പ്രഖ്യാപനം. നവംബര്‍ മാസം തന്നെ ഇത് വിതരണം ചെയ്യും. അംഗനവാടി വര്‍ക്കര്‍, ഹെല്പര്‍ എന്നിവര്‍ക്കുള്ള ഓണറേറിയം ആയിരം രൂപ കൂട്ടി. സാക്ഷരതാ പ്രേരക് മാരുടെ ഓണറേറിയവും ആശമാര്‍ക്ക് 1000 രൂപ കൂട്ടി പ്രതി മാസ ഓണറേറിയം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആയമാരുടെ പ്രതിമാസ വേതനം ആയിരം രൂപ കൂട്ടിയതായും നെല്ലിന്റ സംഭരണ വില 30 രൂപ ആക്കി വര്‍ധിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like