ദോഹ: ഖത്തറില്‍ ആക്രമണത്തെ വീഡിയോ വൈറലായതിനെത്തുടര്‍ന്ന് ആക്രമണത്തില്‍ ഉള്‍പ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്ത് ആഭ്യന്തര മന്ത്രാലയം. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുണ്ടാക്കുകയും സാമൂഹിക ധാര്‍മ്മികതയ്ക്കും മൂല്യങ്ങള്‍ക്കും വിരുദ്ധവുമായ തരത്തില്‍ അക്രമത്തില്‍ ഏര്‍പ്പെട്ടതിനാണ് വ്യക്തികളെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
‘ഒരു വ്യക്തി മറ്റൊരാളെ ആക്രമിക്കുന്നതായി കാണിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി. പൊതു ധാര്‍മ്മികതയ്ക്കും സാമൂഹിക മൂല്യങ്ങള്‍ക്കും വിരുദ്ധമായ അസഭ്യമായ പ്രകടനങ്ങളും അഭിപ്രായങ്ങളും വിഡീയോയില്‍ ഉണ്ടായിരുന്നുവെന്നും മന്ത്രാലയം പറഞ്ഞു.
സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ വ്യക്തികളെയും പ്രിവന്റീവ് സെക്യൂരിറ്റി വകുപ്പ് പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം വിജയകരമായി തിരിച്ചറിയുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ബാധകമായ ചട്ടങ്ങള്‍ക്കനുസൃതമായി അവര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷയും പൊതു ക്രമവും സംരക്ഷിക്കുന്നതിന്, നിയമവും സാമൂഹിക മൂല്യങ്ങളും ലംഘിക്കുന്ന പെരുമാറ്റത്തില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കെതിരെയും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ മടിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം അറസ്റ്റിലായവര്‍ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന് മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
