റഫാല്‍ യുദ്ധവിമാനത്തില്‍ പറന്ന് ഇന്ത്യന്‍ രാഷ്ട്രപതി; റഫാല്‍ യുദ്ധവിമാനത്തില്‍ പറന്ന ആദ്യ രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു

1q 126

ഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇത് ചരിത്രനിമിഷം. ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനത്തില്‍ പറന്ന് ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു. റഫാല്‍ യുദ്ധവിമാനത്തില്‍ പറന്ന ആദ്യ രാഷ്ട്രപതിയായി ഇന്ത്യയുടെ സര്‍വ്വ സൈന്യാധിപയായ ദ്രൗപദി മുര്‍മു. അംബാല വ്യോമത്താവളത്തില്‍ നിന്നാണ് രാഷ്ട്രപതി റഫാലില്‍ പറന്നത്. രാഷ്ട്രപതിയെ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എപി സിംഗ് അനുഗമിച്ചു. റഫാല്‍ യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനായ ആയ ഗോള്‍ഡന്‍ ആരോസിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ അമിത് ഗെഹാനിയായിരുന്നു പൈലറ്റ്. അരമണിക്കൂറോളം രാഷ്ട്രപതി റഫാല്‍ വിമാനത്തില്‍ പറന്നു. രാവിലെ പത്തുമണിയോടെ അംബാല വ്യോമതാവളത്തില്‍ എത്തിയ രാഷ്ട്രപതിയെ വ്യോമസേന മേധാവിയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നു സ്വീകരിച്ചു.

ഓപ്പറേഷന്‍ സിന്ദൂരില്‍ രാജ്യത്തിന്റെ ആകാശക്കോട്ടയ്ക്ക് കരുത്തും പ്രതിരോധവുമായിരുന്നു റാഫേല്‍ വിമാനങ്ങള്‍.
അംബാലയിലെ വ്യോമത്താവളത്തില്‍ ഇതാദ്യമായിട്ടാണ് രാഷ്ട്രപതി സന്ദര്‍ശനം നടത്തുന്നത്. ഈ മാസം 18 ന് റഫാലില്‍ പറക്കാന്‍ രാഷ്ട്രപതി തീരുമാനിച്ചിരുന്നെങ്കിലും ഇത് പിന്നീട് മാറ്റിവെക്കുകയായിരുന്നു. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ഇത് രണ്ടാം തവണയാണ് യുദ്ധവിമാനത്തില്‍ പറക്കുന്നത്. 2023 ഏപ്രില്‍ 8 ല്‍ സുഖോയ് 30 വിമാനത്തിലും രാഷ്ട്രപതി സഞ്ചരിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading