ഹൈദരബാദ്: ഇന്‍ഡിഗോ വിമാനത്തില്‍ ലാന്‍ഡിംഗിനിടെ പക്ഷി ഇടിച്ചു. 62 യാത്രക്കാരുമായി ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് വിമാനത്തില്‍ പക്ഷി ഇടിച്ചത്. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം വഴിമാറിയത്. ഇന്ന്, വ്യാഴാഴ്ച രാവിലെ ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. പൈലറ്റിന്റെ കൃത്യമായ ഇടപെടലിലാണ് വന്‍ ദുരന്തം ഒഴിവായത്.
ഇന്‍ഡിഗോയുടെ 6 ഇ 816 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ജയ്പൂരില്‍ നിന്നുള്ളതായിരുന്നു വിമാനം. ലാന്‍ഡിംഗനിടെ പക്ഷി ഇടിച്ചത് ശ്രദ്ധിച്ച പൈലറ്റ് കൃത്യമായി വിമാനം നിയന്ത്രിച്ച് ലാന്‍ഡ് ചെയ്യുകയായിരുന്നു. ക്യാബിനുള്ളില്‍ വലിയ ശബ്ദം കേട്ടതായി യാത്രക്കാരും പറഞ്ഞു. അതേസമയം സംഭവത്തില്‍ യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
