ബഹ്‌റൈനില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പുതിയ ലൈസന്‍സിംഗ് നിയമങ്ങള്‍

1q 191

മനാമ: ബഹ്‌റൈനില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പുതിയ ലൈസന്‍സിംഗ് നിയമങ്ങള്‍ നടപ്പിലാക്കുന്നു. സമുദ്ര വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. മത്സ്യത്തൊഴിലാളികള്‍ക്ക് വാണിജ്യ മത്സ്യബന്ധനം നടത്തുന്നതിനുള്ള ലൈസന്‍സുകള്‍ നിയന്ത്രിക്കുന്ന 2025 ലെ പ്രമേയം നമ്പര്‍ (4) നാളെ മുതല്‍ പ്രബല്യത്തില്‍ വരും.

നിയമം പ്രബല്യത്തില്‍ വന്ന് ആറ് മാസത്തിന് ശേഷം നിര്‍ബന്ധമാക്കുകയും രാജ്യത്തെ എല്ലാ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികള്‍ക്കും ഇത് ബാധകമാക്കുകയും ചെയ്യും. bahrain.bh എന്ന പോര്‍ട്ടലിലൂടെ എല്ലാ മത്സ്യത്തൊഴിലാളികളും ലൈസന്‍സ് നേടുന്നതിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കണം.

പുതിയ നിയമങ്ങള്‍ പ്രകാരം, അപേക്ഷകര്‍ ബഹ്റൈനി ആയിരിക്കണം, കുറഞ്ഞത് 18 വയസ്സ് പ്രായമുള്ളവരും മത്സ്യബന്ധനത്തില്‍ ജോലി ചെയ്യാന്‍ മെഡിക്കല്‍ യോഗ്യതയുള്ളവരുമായിരിക്കണം. ലൈസന്‍സുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് സാധുതയുണ്ട്, അതേ വ്യവസ്ഥകളില്‍ ലൈസന്‍സ് പുതുക്കാനും കഴിയും. ലൈസന്‍സ് കൈമാറ്റം ചെയ്യാന്‍ കഴിയില്ല, മത്സ്യത്തൊഴിലാളികളെ അവരുടെ ലൈസന്‍സില്‍ പട്ടികപ്പെടുത്തിയിട്ടില്ലാത്ത തൊഴിലുടമകള്‍ക്ക് വേണ്ടി ജോലി ചെയ്യാനും അനുവദിക്കില്ല.

ഒരു കപ്പലില്‍ അനുവദിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും ക്രൂ അംഗങ്ങളുടെയും എണ്ണം ബോട്ടിന്റെ വലുപ്പത്തെ ആശ്രയിച്ചിരിക്കുമെുംന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like