ദോഹ: ഖത്തറിലെ പ്രമുഖ ബേക്കറി വാണിജ്യ, വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി. ഭക്ഷണ നിര്‍മ്മാണത്തില്‍ അജ്ഞാത ഉത്ഭവമുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതിനാണ് കട അടപ്പിച്ചത്. റിറ്റോസ് ബേക്കറി ആന്‍ഡ് ട്രേഡിംഗ് കമ്പനിക്കെതിരെയാണ് നടപടി.
ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008 ലെ നിയമം നമ്പര്‍ (8) ലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ (137) ലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ സ്ഥാപനത്തിന് വീഴ്ച സംഭവിച്ചതായി അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഒരു മാസത്തേക്ക് സ്ഥാപനം അടച്ചിടാനാണ് ഉത്തരവ്. പിഴയും ചുമത്തിയിട്ടുണ്ട്. സ്ഥാപനത്തില്‍ നിന്ന് ഭക്ഷണം നിര്‍മിക്കാന്‍ ഉപയോഗിച്ച ഉറവിടം വ്യക്തമാക്കാത്ത വസ്തുക്കളും പിടികൂടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
