സൗദിയില്‍ പ്രവാസികള്‍ക്ക് ഡിജിറ്റല്‍ ഐഡി ഉപയോഗിച്ച് വസ്തു വാങ്ങാന്‍ അനുമതി

saudi arabia good

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികള്‍ക്കും രാജ്യത്ത് സ്വത്ത് സ്വന്തമാക്കാന്‍ ഡിജിറ്റല്‍ ഐഡി ഉപയോഗിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഡിജിറ്റല്‍ ഐഡി സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിന് ജനറല്‍ റിയല്‍ എസ്റ്റേറ്റ് അതോറിറ്റി ആഭ്യന്തര മന്ത്രാലയം, സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി (എസ്ഡിഎഐഎ), നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളുമായും നടപടികള്‍ ഏകോപിപ്പിക്കും.

ഇക്കഴിഞ്ഞ ജൂലൈയില്‍, സ്വദേശികളല്ലാത്തവര്‍ക്കും രാജ്യത്ത് ഉടമസ്ഥാവകാശം സ്വന്തമാക്കാമെന്ന പുതിയ പുതിയ ഉടമസ്ഥാവകാശ നിയമം മന്ത്രിസഭ അംഗീകരിച്ചിരുന്നു. 2026 ജനുവരിയില്‍ നിയമം പ്രാബല്യത്തില്‍ വരും. രാജ്യത്ത് സ്വത്ത് വാങ്ങുന്നതിനോ ഉപയോഗിക്കുന്നതിനോ മുമ്പ് പ്രവാസികള്‍ അബ്ഷര്‍ പ്ലാറ്റ്ഫോം വഴി ഒരു ഡിജിറ്റല്‍ ഐഡി നേടിയിരിക്കണം. ഒരു സൗദി ബാങ്ക് അക്കൗണ്ട് തുറക്കുകയും, ഒരു പ്രാദേശിക കോണ്‍ടാക്റ്റ് നമ്പറും ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. പുതിയ നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ ഒരു കരടും അതോറിറ്റി പുറത്തിറക്കി.

ഇടപാടുകള്‍ കാര്യക്ഷമമാക്കുക, നിയന്ത്രണ മേല്‍നോട്ടം ശക്തിപ്പെടുത്തുക, സൗദി അറേബ്യയുടെ റിയല്‍ എസ്റ്റേറ്റ് വിപണിയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുക എന്നിവ ലക്ഷ്യമിടുന്നതാണ് പുതിയ നിയമം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading