ദോഹ: ഖത്തറില്‍ ‘ഫെരാരി പുറോസാങ്’ (“Ferrari Purosangue” ) കാറുകളുടെ ചില മോഡലുകള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. 2023 മുതല്‍ 2025 വരെയുള്ള മോഡലുകളാണ് സൗജന്യമായി തിരിച്ചുവിളിച്ചത്.
വാഹനത്തിന്റെ ഫ്യൂസ് ബോക്‌സിന്റെ പവര്‍ സോഴ്‌സും പാസഞ്ചര്‍ ഫുട്റെസ്റ്റ് ഹോള്‍ഡറും തമ്മിലുള്ള പൊട്ടന്‍ഷ്യല്‍ മൂലമാണ് വാഹനങ്ങള്‍ തിരിച്ചുവിളിച്ചത്.
അറ്റകുറ്റപ്പണികള്‍ക്കായി ഏജന്റായ ‘അല്‍ഫാര്‍ഡാന്‍ സ്‌പോര്‍ട്‌സ് മോട്ടോഴ്സിനെ’ ബന്ധടണമെന്നും (
ferrari@alfardan.com.qa) മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
