ഖത്തര്‍ പോസ്റ്റിന് പുതിയ സമയക്രമം

1q 97

ദോഹ: ഖത്തര്‍ പോസ്റ്റിന് പുതിയ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. അടുത്ത ശനിയാഴ്ച മുതല്‍ പുതുക്കിയ സമയത്തിലായിരിക്കും പ്രവര്‍ത്തനം.

  • ജനറല്‍ പോസ്റ്റ് ഓഫീസ് ബില്‍ഡിംഗ്
    ഞായര്‍ മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഏഴ് മണിമുതല്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കും. ശനിയാഴ്ചകളില്‍ രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരേയും വൈകിട്ട് 3 മുതല്‍ രാത്രി 7 വരേയും പ്രവര്‍ത്തിക്കും. വെള്ളിയാഴ്ചകളില്‍ ഖത്തര്‍ പോസ്റ്റ് ഓഫീസുകള്‍ അവധിയായിരിക്കും.
  • അല്‍ അസീസിയ, അല്‍ മീര ലഗ്‌തൈഫിയ, അല്‍ റയ്യാന്‍, അല്‍ ഖരൈതിയത്ത്, അല്‍ വക്ര, നോര്‍ത്ത് ഖലീഫ, അല്‍ മന്‍സൂറ, അല്‍ ഖോര്‍ ശാഖകള്‍ എന്നിവയും പുതിയ സമയക്രമത്തിലേക്ക് മാറും. ഞായര്‍ മുതല്‍ വ്യാഴാഴ്ച വരെ 7.00am- 8.00 pm, ശനിയാഴ്ച – 9.00am – 8.00pm, വെള്ളിയാഴ്ചകളില്‍ അവധിയായിരിക്കും.
  • ലുലു ഹൈപ്പര്‍മാര്‍ക്കിലെ ഖത്തര്‍ പോസ്റ്റ് ബ്രാഞ്ചിനും വെള്ളിയാഴ്ചകളില്‍ അവധിയായിരിക്കും. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ 8.00am – 8.00pm, ശനിയാഴ്ചകളില്‍ 9.00am – 1.00pm
  • ഇന്‍ഡസ്ട്രിയല്‍ ഏരിയ, മിസൈദ്, ദൂഖാന്‍, അല്‍ ഷഹാനിയ, ഖത്തര്‍ യൂണിവേഴ്‌സിറ്റി, അല്‍ ഷമാല്‍, ഫ്രീ സോണ്‍ ബ്രാഞ്ചുകള്‍ – ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ 8.00am – 4.00pm വരെ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധിയായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like