ശ്രദ്ധയ്ക്ക്; വിമാനത്തിനുള്ളില്‍ പവര്‍ബാങ്ക് ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്നതിന് നിയന്ത്രണം

1q 50

ദുബായ്: വിമാനത്തിനുള്ളില്‍ പവര്‍ബാങ്ക് ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്നത് പൂര്‍ണമായും നിരോധിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. വിമാനത്തിനുള്ളിലെ ചാര്‍ജിങ് സോക്കറ്റില്‍ കുത്തി പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനും ഇനി അനുമതിയില്ല. ഒക്ടോബര്‍ ഒന്ന് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. അതേസമയം, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഹാന്‍ഡ് ബാഗേജില്‍ പവര്‍ബാങ്ക് കൊണ്ടുപോകാം.

100 വാട്ടില്‍ താഴെയുള്ള പവര്‍ ബാങ്കുകള്‍ കൊണ്ടുപോകാനാണ് അനുമതി. ഹാന്‍ഡ് ബാഗേജില്‍ കൊണ്ടു പോകുന്ന പവര്‍ ബാങ്കിന്റെ ശേഷി വ്യക്തമാക്കുന്ന വിവരങ്ങള്‍ അതിന്റെ പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ടാകണം. പവര്‍ ബാങ്ക് സീറ്റിനു മുകളിലെ ഓവര്‍ഹെഡ് സ്റ്റോറേജില്‍ വയ്ക്കാന്‍ പാടില്ല. സീറ്റിന്റെ പോക്കറ്റിലോ, മുന്‍ സീറ്റിന്റെ അടിയിലോ വേണം പവര്‍ ബാങ്ക് സൂക്ഷിക്കാന്‍. ചെക്കന്‍ ഇന്‍ ബാഗേജുകളില്‍ പവര്‍ ബാങ്ക് വയ്ക്കരുത്. വിമാനത്തിനുള്ളില്‍ പവര്‍ ബാങ്ക് ഉപയോഗിച്ചു ചാര്‍ജ് ചെയ്യരുത്. പവര്‍ ബാങ്കും ചാര്‍ജ് ചെയ്യരുത്.

വിമാന യാത്രയില്‍ പവര്‍ ബാങ്കുകളുടെ ഉപയോഗം കൂടിയത് കണക്കിലെടുത്താണ് എമിറേറ്റ്‌സിന്റെ തീരുമാനം. വിമാനത്തിനുള്ളില്‍ ലിതിയം ബാറ്ററിയുമായി ബന്ധപ്പെട്ട അപകടങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം വേഗത്തില്‍ നടപ്പാക്കുന്നതെന്ന് എമിറേറ്റ്‌സ് അറിയിച്ചു.

പവര്‍ ബാങ്കിലെ ലിതിയം ബാറ്ററി അധികം ചാര്‍ജ് ആവുകയോ കേടാവുകയോ ചെയ്താല്‍ ചൂടാകാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. തീപിടിക്കാനും വിഷ വാതകം പുറത്തു വരാനും ഇതു കാരണമാകും. വിദഗ്ധ സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പവര്‍ ബാങ്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading