ഖത്തറില്‍ മഴ, പൊടിക്കാറ്റ്, ഇടിമിന്നലും; വാരാന്ത്യത്തിലെ കാലാവസ്ഥാ അറിയാം

1q 45

ദോഹ: ഖത്തറില്‍ ശനിയാഴ്ച മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വാരന്ത്യത്തില്‍ ചിലയിടങ്ങളില്‍ മഴയുണ്ടാകും. ഇടിമിന്നലിനും സാധ്യതയുണ്ട്. ഈ വാരന്ത്യത്തില്‍ താപനില 34°C നും 43°C നും ഇടയില്‍ ആയിരിക്കുമെന്നും മുന്നറിയിപ്പ് ഉണ്ട്.

പകല്‍സമയത്ത് കാലാവസ്ഥ ചൂടുള്ളതായിരിക്കും. എന്നാല്‍ ചിലസ്ഥലങ്ങളില്‍ കാലാവസ്ഥ മേഘാവൃതമായിരിക്കും. ഓഗസ്റ്റ് 9, ശനിയാഴ്ച ചില സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും ഉണ്ടാകും. കാഴ്ചപരിധിയും കുറയും.

നാളെയും മറ്റന്നാളും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കടല്‍തിരമാലകള്‍ ആറ് അടിവരെ ഉയര്‍ന്നേക്കാം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading