ജിദ്ദ: സൗദി രാജകുടുംബാംഗമായ അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ അന്തരിച്ചു. 36 വയസ്സായിരുന്നു. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കഴിഞ്ഞ ഇരുപത് വര്‍ഷമായി റിയാദിലെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു. സൗദിയുടെ ഉറങ്ങുന്ന രാജകുമാരന്‍ എന്നാണ് ലോക മാധ്യമങ്ങള്‍ അല്‍വലീദ് രാജകുമാരനെ വിശേഷിപ്പിച്ചിരുന്നത്. സൗദി പ്രസ് ഏജന്‍സിയാണ് മരണവിവരം അറിയിച്ചത്.
2005 ല്‍ ബ്രിട്ടനിലെ സൈനിക കോളജില്‍ പഠിക്കുമ്പോള്‍ ഉണ്ടായ കാര്‍ അപകടത്തില്‍ തലച്ചോറിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് അബോധാവസ്ഥയിലായത്. പിന്നീട് ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് മുന്നോട്ട് പോയിരുന്നത്. 2015 ല്‍ ഡോക്ടര്‍മാര്‍ അല്‍വലീദ് രാജകുമാരന്റെ കുടുംബത്തോട് ലൈഫ് സപ്പോര്‍ട്ട് നിര്‍ത്തലാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും പിതാവ് അക്കാര്യം അനുവദിച്ചിരുന്നില്ല. ഫീഡിങ് ട്യൂബ് വഴിയാണ് പോഷകാഹാരം നല്‍കിയിരുന്നത്. അന്നുമുതല്‍ കോമയിലായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
