ദോഹ: ഖത്തറില്‍ 2024-025 അധ്യയന വര്‍ഷത്തേക്കുള്ള ജനറല്‍ സെക്കന്‍ഡറി പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് ഇംപ്രൂവ്മെന്റിന് അവസരം. ഇതിനായി ‘മാരിഫ്’ ഇലക്ട്രോണിക് പോര്‍ട്ടലിലൂടെ അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടലായ ‘അല്‍-മാരിഫ്’ വഴി നടപിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. ജൂലൈ 31 വരെ സമയപരിധി അനുവദിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം. ഇംപ്രൂവ്‌മെന്റിലൂടെ പ്രത്യേക വിഷയങ്ങളില്‍ രണ്ടാം റൗണ്ട് പരീക്ഷകള്‍ വീണ്ടും എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കും.
ഇംപ്രൂവ്‌മെന്റ് ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ആദ്യത്തെ പരീക്ഷാഫലങ്ങള്‍ അസാധുവാക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. 12-ാം ക്ലാസ് വിജയിച്ച എല്ലാവര്‍ക്കും ഇംപ്രൂവ്‌മെന്റിന് അപേക്ഷിക്കാന്‍ കഴിയും.
വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് ആഗ്രഹിക്കുന്ന നിരവധി വിഷയങ്ങളില്‍ ഇംപ്രൂവ്‌മെന്റ് ചെയ്യാവുന്നതാണ്. രണ്ടാമത് എഴുതുന്ന വിഷയങ്ങളില്‍ ആ പരീക്ഷകളിലെ മാര്‍ക്കുകളായിരിക്കും സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുക. ബാക്കിയുള്ള വിഷയങ്ങള്‍ക്ക്, ഒന്നാം ഗ്രേഡുകള്‍ നിലനിര്‍ത്തും.
വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ‘ജനറല്‍ സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് – രണ്ടാം റൗണ്ട് / ഗ്രേഡ് ഇംപ്രൂവ്മെന്റ്’ എന്ന പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
