ഇന്റര്‍നാഷണല്‍ മുഅല്ലിം കോണ്‍ഫറന്‍സ് ശനിയാഴ്ച

1q 125

കോഴിക്കോട്: സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ഇന്റര്‍നാഷണല്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്രസ്സകളിലെ അധ്യാപകരുടെ ആഗോള സംഗമം ശനിയാഴ്ച കോഴിക്കോട്ട് നടക്കും. ഇന്ത്യയ്ക്ക് പുറത്ത് മദ്രസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്ന ഐ സി എഫ് ഇന്റര്‍നാഷണലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്നായി 300 ഓളം മുഅല്ലിംകള്‍ പങ്കെടുക്കും.
കോഴിക്കോട് കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 8 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ തുടങ്ങി പ്രാസ്ഥാനിക നേതാക്കള്‍ പങ്കെടുക്കും.

സമ്മേളനത്തില്‍ പ്രമുഖ ട്രൈനര്‍മാര്‍ നേതൃത്വം വിവിധ ട്രെയിനിങ് സെഷനുകളും, മദ്രസ കരിക്കുലം, സമീപനം, മെത്തഡോളജി എന്നിവയില്‍ ചര്‍ച്ചയും നടക്കും. വൈകിട്ട് ഏഴ് മണിക്കാണ് സമാപന സമ്മേളനം. കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തിയതായി ഐ സി എഫ് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like