50°C വരെ; ഖത്തറില്‍ ഇനി കഠിനമായ ചൂടിന്റെ ദിവസങ്ങള്‍

1q 124

ദോഹ: ഖത്തറില്‍ ഏറ്റവും ചൂടേറിയ വേനല്‍ക്കാലം ആരംഭിച്ചതായി ഖത്തര്‍ കലണ്ടര്‍ ഹൗസ്. വേനല്‍ക്കാലത്തെ ഏറ്റവും ചൂടേറിയ കാലഘട്ടമായ ജംറത്ത് അല്‍-ഖൈസ് സീസണ്‍ ഇന്നലെ, ജൂലൈ 16 ബുധനാഴ്ച മുതല്‍ ആരംഭിച്ചു.

39 ദിവസം ഈ സീസണ്‍ നീണ്ടുനില്‍ക്കും. അതില്‍ അല്‍ ജൗസ അല്‍ തന്യ, അല്‍ മുര്‍സം, അല്‍ കിലൈബെയ്ന്‍ എന്നീ കാലാഘട്ടങ്ങളുമുണ്ട്.
വേനല്‍ക്കാലത്തെ ഏറ്റവും ഉയര്‍ന്ന താപനില അനുഭവപ്പെടുന്ന ഒരു കാലയളവ് ആണിത്. ചില സ്ഥലങ്ങളില്‍ താപനില 50°C വരെ എത്തുമെന്നും കലണ്ടര്‍ ഹൗസ് മുന്നറിയിപ്പ് നല്‍കി.

മെയ് മാസത്തില്‍ ആരംഭിച്ച് ജൂലൈ വരെ തുടരുന്ന ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റായ അല്‍ ബവാരിഹ് കാറ്റ്, പ്രാദേശികമായി ‘സിമൂം’ എന്നറിയപ്പെടുന്ന ഈ കാലാഘട്ടത്തില്‍ കുറവായിരിക്കും. എന്നാല്‍ കാലാവസ്ഥ ഉയര്‍ന്ന ചൂടുള്ളതും തീവ്രവും വരണ്ടതുമായ കാറ്റും അനുഭവപ്പെടുന്നതായിരിക്കും.

ഹ്യുമിഡിറ്റി കൂടും. ഈ സീസണില്‍ പകല്‍ സമയം കുറവായിരിക്കും. രാത്രി സമയം കൂടുതലായിരിക്കും. ഓഗസ്റ്റ് 24 ന് സുഹൈല്‍ നക്ഷത്രത്തിന്റെ ഉദിക്കുന്നതോടെ മാത്രമേ ഈ സീസണ്‍ അവസാനിക്കൂ. അതുവരെ ഉയര്‍ന്ന ചൂടായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like