ഷാര്‍ജ: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും. അതേസമയം വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍ തന്നെ സംസ്‌കരിക്കും. ദുബായില്‍ നടന്ന ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ചര്‍ച്ചയിലാണ് തീരുമാനം.
അതിനിടെ വിപഞ്ചികയുടെയും കുഞ്ഞിന്റെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മരണം ആത്മഹത്യ തന്നെയെന്നാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്ന വിവരം.
വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. കുഞ്ഞിന്റെ മൃതദേഹം ദുബായില്‍ തന്നെ സംസ്‌കരിക്കണമെന്നായിരുന്നു വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിന്റെ ആവശ്യം. ദുബായിലെ പൊതുശ്മാശനത്തില്‍ ഹിന്ദു ആചാരപ്രകാരം മകളുടെ സംസ്‌കാരം നടക്കുമെന്നാണ് വിവരം.
വിപഞ്ചികയുടെ മൃതദേഹം രണ്ട് ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
