ദോഹ: ഖത്തറില്‍ പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിന്തുണയുമായി പിഎച്ച്‌സിസി. എല്ലാ രൂപത്തിലുമുള്ള പുകയിലയുടെ ഉപയോഗം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളെ പിന്തുണയ്ക്കുന്നതിന് പിഎച്ച്‌സിസി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച ഡോക്ടര്‍മാരില്‍ നിന്ന് മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകളും ലഭിക്കും. പ്രത്യേക പുകയില നിര്‍ത്തല്‍ ക്ലിനിക്കുകളും ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്.
പിഎച്ച്‌സിസിയുടെ ഉപഭോക്തൃ സേവന നമ്പറില്‍ വിളിച്ചോ ചികിത്സിക്കുന്ന ഡോക്ടറുടെ റഫറല്‍ വഴിയോ അപ്പോയിന്റ്‌മെന്റുകള്‍ എളുപ്പത്തില്‍ ബുക്ക് ചെയ്യാം. ബിഹേവിയറല്‍ തെറാപ്പി, ഫാര്‍മക്കോളജിക്കല്‍ ഇടപെടലുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ചികിത്സാ ഓപ്ഷനുകള്‍ ക്ലിനിക്കുകളില്‍ ലഭ്യമാക്കും. വ്യക്തികളെ വിലയിരുത്തി ഡോക്ടര്‍മാര്‍ ചികിത്സാ പദ്ധതികള്‍ തയ്യാറാക്കി നല്‍കും.
പുകയിലയുടെ ദീര്‍ഘകാല ഉപയോഗം വായ, ശ്വാസനാളം, അന്നനാളം, മോണ, ആമാശയം, പാന്‍ക്രിയാസ് എന്നിവയെ ബാധിക്കുന്ന കാന്‍സറുകള്‍ക്ക് ഇടയാക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
