‘വായിക്കാന്‍ പറ്റാത്ത രീതിയില്‍ കുറിപ്പടി എഴുതരുത്’ ഡോക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്ന് കോടതി ഉത്തരവ്

1q 63

കൊച്ചി: രോഗികള്‍ക്ക് വായിക്കാന്‍ കഴിയും വിധം ഡോക്ടര്‍മാര്‍ മരുന്നുകളുടെ കുറിപ്പടികള്‍ എഴുതണമെന്ന് ഉപഭോക്തൃ കോടതി. ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ ജനറിക് മരുന്നുകള്‍ വായിക്കാന്‍ കഴിയുന്ന രീതിയില്‍ തയ്യാറാക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു.

മെഡിക്കല്‍ രേഖകള്‍ യഥാസമയം രോഗികള്‍ക്ക് ലഭ്യമാക്കണമെന്നും ആരോഗ്യ രംഗത്ത് സുതാര്യതയും പ്രതിബദ്ധതയും ഉറപ്പുവരുത്താന്‍ ഇവ ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

രോഗിയുടെ സ്വകാര്യത ഉറപ്പാക്കികൊണ്ട് തല്‍സമയം തന്നെ ഡിജിറ്റലായി മെഡിക്കല്‍ രേഖകള്‍ രോഗികള്‍ക്കോ ബന്ധുക്കള്‍ക്കോ നല്‍കണമെന്നും എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading