ദോഹ: ഖത്തറില്‍ OTANI ടയറുകള്‍ തിരിച്ചുവിളിക്കുന്നതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. 290 കിലോമീറ്റര്‍ വേഗതയില്‍ ടയര്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.
തായ്ലാന്‍ഡില്‍ നിര്‍മ്മിച്ച, 2024 മോഡല്‍, OTANI (205/55 ZR16 94Y XL KC2000) ടയറുകളാണ് തിരിച്ചുവിളിക്കുന്നത്. ടോപ്ലൈന്‍ ഫോര്‍ കാര്‍ സര്‍വീസസുമായി സഹകരിച്ചാണ് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) ഈ ടയറുകള്‍ തിരിച്ചുവിളിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
