ഷാര്‍ജ: യുഎഇ ആസ്ഥാനമായുള്ള എയര്‍ലൈന്‍ കമ്പനിയായ എയര്‍ അറേബ്യ കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ചു. 149 ദിര്‍ഹം (ഏകദേശം 3,480 രൂപ) മുതല്‍ ആരംഭിക്കുന്ന വണ്‍-വേ ടിക്കറ്റുകള്‍ പ്രവാസികള്‍ക്ക് ആശ്വാസമാകും.
ജൂലൈ 6 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഓഫര്‍ ലഭ്യമാകും. ജൂലൈ 14 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകളിലാണ് കുറഞ്ഞ നിരക്കുകള്‍ ലഭിക്കുക.
അബുദാബിയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് വണ്‍ വേ ടിക്കറ്റിന് 315 ദിര്‍ഹം (ഏകദേശം 7360 രൂപ) മുതല്‍ ലഭ്യമാകും. അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വണ്‍-വേ ടിക്കറ്റിന് 325 ദിര്‍ഹം (ഏകദേശം 7590 രൂപ) മുതല്‍ ആരംഭിക്കുന്നു.
ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും എയര്‍ അറേബ്യ ആകര്‍ഷകമായ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബിയില്‍ നിന്ന് ചെന്നൈയിലേക്ക് 275 ദിര്‍ഹം (ഏകദേശം 6420 രൂപ) മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഷാര്‍ജയില്‍ നിന്ന് അഹമ്മദാബാദിലേക്ക് 299 ദിര്‍ഹം (ഏകദേശം 6980 രൂപ) മുതലും ഷാര്‍ജയില്‍ നിന്ന് ഡല്‍ഹിയിലേക്ക് 317 ദിര്‍ഹം (ഏകദേശം 7390 രൂപ) മുതലും ഷാര്‍ജയില്‍ നിന്ന് മുംബൈയിലേക്ക് 323 ദിര്‍ഹം (ഏകദേശം 7530 രൂപ) മുതലും ടിക്കറ്റുകള്‍ ലഭ്യമാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
