ദോഹ: ഖത്തറിലെ ജലത്തില്‍ അനധികൃതമായി ഡീസല്‍ നിക്ഷേപിക്കുന്നതായി പരിസ്ഥിതി മന്ത്രാലയം കണ്ടെത്തി. ഒരു മത്സ്യബന്ധന കപ്പല്‍ (പ്രാദേശികമായി ലഞ്ച് എന്നറിയപ്പെടുന്നത്) കടലിലേക്ക് പോയി ഡീസല്‍ നിയമവിരുദ്ധമായി പുറന്തള്ളുന്നതാണ് മന്ത്രാലയം കണ്ടെത്തിയത്. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സമുദ്ര സംരക്ഷണ വകുപ്പിലൂടെയും ഡ്രോണ്‍ നിരീക്ഷണ സാങ്കേതികവിദ്യയിലൂടെയും നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
കപ്പലിന്റെ എഞ്ചിന്‍ കമ്പാര്‍ട്ടുമെന്റിനുള്ളിലെ ഡീസല്‍ ചോര്‍ച്ച കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധ മൂലമാണ് നിയമലംഘനം ഉണ്ടായത്. ഇതിന്റെ ഫലമായി രാജ്യത്തെ സമുദ്ര ജലാശയങ്ങളിലേക്ക് അനധികൃതമായി ഇന്ധനം തുറന്നുവിടപ്പെട്ടതായും അധികൃതര്‍ ചൂണ്ടിക്കാട്ടി. സംഭവം പ്രാദേശിക പരിസ്ഥിതി ആഘാതത്തിന് കാരണമായതായും അധികൃതര്‍ സ്ഥിരീകരിച്ചു.
എന്നാല്‍ വ്യാപകമായ മലിനീകരണമോ ദീര്‍ഘകാല പാരിസ്ഥിതിക നാശമോ ഉണ്ടായതായി തെളിവുകളൊന്നുമില്ലെങ്കിലും ദേശീയ പരിസ്ഥിതി ചട്ടങ്ങള്‍ക്കനുസൃതമായി നിയമലംഘകര്‍ക്കെതിരെ മന്ത്രാലയം ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
