ദോഹ: ഖത്തറില്‍ നടക്കുന്ന അണ്ടര്‍ 17 (U17) ലോകകപ്പില്‍ വോളണ്ടിയര്‍ ആകാന്‍ അവസരം. ഖത്തറില്‍ താമസിക്കുന്ന 18 പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്.
ടൂര്‍ണമെന്റ്, മീഡിയ പ്രവര്‍ത്തനങ്ങള്‍, കാണികളുടെ സേവനങ്ങള്‍, അക്രഡിറ്റേഷന്‍, ഹോസ്പിറ്റാലിറ്റി, എന്നിവ ഉള്‍പ്പെടെ 20 മേഖലകളിലായി ഏകദേശം 4,000 വോളണ്ടിയര്‍മാരെ ആവശ്യമുണ്ട്.
താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. സമയപരിധി കുറവാണ്. volunteer.fifa.com എന്ന വെബ്‌സൈറ്റില്‍ നേരിട്ട് നമുക്ക് അപേക്ഷിക്കാന്‍ സാധിക്കും.
ആവശ്യമായ ട്രെയിനിംഗ്, ഔദ്യോഗിക യൂണിഫോം, ഭക്ഷണം, സൗജന്യ യാത്രാ സൗകര്യം, ലിമിറ്റഡ് എഡിഷന്‍ ഗിഫ്റ്റുകള്‍, മറ്റ് സമ്മാനങ്ങള്‍ എന്നിവ ലഭിക്കും. നവംബര്‍ 3 മുതല്‍ 27 വരെ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോലകപ്പ്, ഡിസംബര്‍ 1 മുതല്‍ 18 വരെ നടക്കുന്ന അറബ് കപ്പ് ഖത്തര്‍ 2025 എന്നീ മത്സരങ്ങള്‍ക്കാണ് വോളണ്ടിയര്‍മാരെ തേടുന്നത്. ഫിഫ ലോകകപ്പ് വോളണ്ടിയര്‍ ആ.യി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതേ ഐഡി ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം.
അപേക്ഷിക്കേണ്ട വിധം
- volunteer.fifa.com എന്ന വെബ്‌സൈറ്റില്‍ കയറുക
- ഇമെയില്‍ ഐഡി, പാസ്‌വേര്‍ഡ് എന്നിവ കൊടുത്ത് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക
- തുടര്‍ന്ന് നിങ്ങളുടെ പേര്, ജനന തീയതി, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കുക
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
