പുതിയ പാസ്പോർട്ട്‌ നിയമഭേദഗതി; പ്രവാസികൾക്ക് ആശ്വാസം

InShot 20250529 102309367

ദുബായ്: വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഇന്ത്യൻ പൗരന്മാർക്ക് ഭാര്യയുടെയും ഭർത്താവിന്റെയും പേരുകൾ പാസ്പോർട്ടിൽ ചേർക്കാനുള്ള പുതിയ സംവിധാനവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ പുതിയ മാർഗനിർദേശപ്രകാരം, ഇനി മുതൽ വിവാഹ സർട്ടിഫിക്കറ്റിന് പകരമായി ‘അനക്സർ ജെ’ എന്ന ഫോം സമർപ്പിച്ചാൽ മതി. കോൺസുലേറ്റ് ഇക്കാര്യം വ്യക്തമാക്കി.

അതിൽ ദമ്പതികൾ  വിവാഹിതരാണെന്നും ഒരുമിച്ച് താമസിക്കുന്നുണ്ടെന്നും ഉറപ്പ് നൽകുന്ന സത്യവാങ്മൂലം ഉൾക്കൊള്ളിക്കണം. ദമ്പതികൾ ഒപ്പിട്ട  സംയുക്ത ഫോട്ടോ, ഇരുവരുടെയും പൂർണനാമവും മേൽവിലാസവും, ആധാർ/വോട്ടർ ഐഡി/പാസ്പോർട്ട് നമ്പറുകൾ, വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ്, പാസ്പോർട്ട് നൽകുന്നതിൽ നേരിടുന്ന നിയമ പ്രശ്നങ്ങൾക്ക് ഉദ്യോഗസ്ഥർ ഉത്തരവാദിയാകില്ലെന്ന് അറിയിപ്പ് എന്നിവ ഉൾപ്പെടുന്നതാണ് :അനക്സ്ചർ ജെ’ ഫോം.

ഈ ഫോം നൽകിയാൽ ഇനി വിവാഹം രജിസ്റ്റർ ചെയ്യാത്ത ദമ്പതികൾക്കും പാസ്പോർട്ടിൽ കുടുംബ വിവരങ്ങൾ ഉൾപ്പെടുത്താനാകും. നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനുമാണ് ഈ തീരുമാനം. പാസ്പോർട്ട് അപ്ഡേറ്റ് ചെയ്യുന്നവർക്കും കുടുംബം ചേർന്ന് താമസിക്കുന്നവർക്കും ഏറെ പ്രയോജനമാണ് ഈ മാറ്റം.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading