ഖത്തറില്‍ ബലിപ്പെരുന്നാളിന് അഞ്ച് ദിവസം അവധി

1q 100

ദോഹ: ഖത്തറില്‍ പൊതുമേഖലയ്ക്ക് ബലിപ്പെരുന്നാളിന് (ഈദ് അല്‍ അദ്ഹ) അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഔദ്യോഗിക അവധി ദിനങ്ങള്‍ സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി അംഗീകാരം നല്‍കി.

ദു അല്‍ ഹിജ്ജ 9 മുതല്‍ 13 വരെയായിരിക്കും ഈദ് അല്‍ അദ്ഹ അവധി. രാജ്യത്തെ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. അതേസമയം രണ്ട് ഔദ്യോഗിക അവധി ദിവസങ്ങള്‍ക്കിടയില്‍ വരുന്ന പ്രവൃത്തി ദിവസവും അവധിയായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading