നരേന്ദ്രമോദി ഇന്ന് കേരളത്തില്‍, വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷനിങ് നാളെ

1q 3

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍ എത്തും. നാളെ, മേയ് രണ്ടിന് വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി കമ്മിഷന്‍ ചെയ്യും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഇന്നും വെള്ളിയാഴ്ചയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ന് വൈകീട്ടോടെ എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ പ്രധാനമന്ത്രി എത്തും. രാത്രി രാജ്ഭവനില്‍ തങ്ങും. നാളെ രാവിലെ സൈനിക ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖത്തെത്തും. ചടങ്ങിന് മുന്നോടിയായി തുറമുഖം കാണും. കമ്മീഷനിങ്ങിനോട് അനുബന്ധിച്ച് സെലസ്റ്റീനോ മരെസ്‌ക എന്ന എംഎസ്‌സിയുടെ കൂറ്റന്‍ കപ്പല്‍ വിഴിഞ്ഞത്ത് എത്തും.

നാളെ രാവിലെ 11 മണിക്കാണ് കമ്മീഷനിംഗ്. തുറമുഖ കവാടത്തില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ തുടങ്ങിയ വിശിഷ്ടാതിത്ഥികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. 10,000 പേര്‍ ചടങ്ങ് കാണാനെത്തുമെന്നാണ് പ്രതീക്ഷ. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകും. പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുക്ക് കനത്ത സുരക്ഷാവലയത്തിലാണ് വിഴിഞ്ഞം. കരയിലും കടലിലും കനത്ത സുരക്ഷ ഒരുക്കിയിട്ടു്. സുരക്ഷ ക്രമീകരണങ്ങളുടെ ട്രയല്‍ റണ്‍ ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading