യുഎഇയില്‍ റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് കര്‍ശന മാനദണ്ഡങ്ങള്‍; കിമിനല്‍ പശ്ചാത്തലം പരിശോധിക്കും

uae flag 2

അബുദാബി: യുഎഇയില്‍ റിക്രൂട്ടിങ് ഏജന്‍സികളുടെ പ്രവര്‍ത്തനത്തിന് മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം (എംഒഎച്ച്ആര്‍ഇ) കര്‍ശന മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. താല്‍ക്കാലിക, സ്ഥിരം ജീവനക്കാരുടെ റിക്രൂട്ടിങ് നടപടികളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. റിക്രൂട്ടിങ് ചൂഷണത്തില്‍ നിന്നോ ദുരുപയോഗത്തില്‍ നിന്നോ തൊഴിലാളികളെയും തൊഴിലുടമകളെയും സംരക്ഷിക്കുക ലക്ഷ്യമിട്ടാണ് തീരുമാനം.

പുതിയ വ്യവസ്ഥകള്‍ പാലിക്കുന്ന ഏജന്‍സികള്‍ക്കു മാത്രമേ റിക്രൂട്ടിങ് ലൈസന്‍സ് ലഭിക്കൂ. ലൈസന്‍സ് പുതുക്കുന്നവരും നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിലുടമ ആഗ്രഹിക്കുന്ന വിധം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥിയെ കണ്ടെത്തി നിയമിക്കാന്‍ റിക്രൂട്ടിങ് ഏജന്‍സിക്ക് അനുമതിയുണ്ട്. അംഗീകൃത ലൈസന്‍സും സാമ്പത്തിക കെട്ടുറപ്പും ഉള്ള ഏജന്‍സികളാണ് റിക്രൂട്‌മെന്റ് നടത്തുന്നതെന്ന് ഉറപ്പാക്കും. തൊഴിലുടമകള്‍ക്കും തൊഴിലന്വേഷകര്‍ക്കും ഗുണം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടികള്‍ കര്‍ശനമാക്കിയത്.

റിക്രൂട്ടിങ് ലൈസന്‍സിന് അപേക്ഷിക്കുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കും. അപേക്ഷകര്‍ ഒരു വര്‍ഷത്തിനിടെ മനുഷ്യക്കടത്ത് ഉള്‍പ്പെടെ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടാത്തവരും സത്യസന്ധരും ആയിരിക്കണം. ലൈസന്‍സിന്റെ തരം അനുസരിച്ച് 3 മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ നിര്‍ബന്ധിത ബാങ്ക് ഗാരന്റി സമര്‍പ്പിക്കണം. സാമ്പത്തിക വിശ്വാസ്യത ഉറപ്പാക്കുന്നതിന് ക്രെഡിറ്റ് റിപ്പോര്‍ട്ട് നിര്‍ബന്ധം. അപേക്ഷകനോ ബിസിനസ് പങ്കാളിയോ ജീവിതപങ്കാളിയോ സര്‍ക്കാര്‍ ജീവനക്കാരല്ലെന്ന് ഉറപ്പാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കണം. റിക്രൂട്ടിങ് ഏജന്‍സിക്ക് അനുയോജ്യമായ സ്ഥലമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ലൈസന്‍സിനായി സമര്‍പ്പിച്ച രേഖകള്‍ കൃത്യവും വ്യക്തവും കാലപരിധിയുള്ളതുമായിരിക്കണം. നിബന്ധനകള്‍ പാലിക്കാത്ത അപേക്ഷകള്‍ തള്ളും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like