മസ്കത്ത്: ഒമാന്‍ എയറില്‍ നിന്നും പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ആയിരം ജീവനക്കാരെ പിരിച്ചുവിട്ടു. ജീവനക്കാരുടെ എണ്ണം പുനഃക്രമീകരിക്കുന്നതിന് 500 പ്രവാസികള്‍ ഉള്‍പ്പെടെ 1,000 ജീവനക്കാരെ പിരിച്ചുവിട്ടതായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രിയും ഒമാന്‍ എയര്‍, ഒമാന്‍ എയര്‍പോര്‍ട്ട്സ് ചെയര്‍മാനുമായ മന്ത്രി എന്‍ജി. സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്വലി പറഞ്ഞു. 2024ല്‍ മേഖലയുടെ നവീകരണത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികളെ കുറിച്ച് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
4,300 ജീവനക്കാരായിരുന്നു ഒമാന്‍ എയറില്‍ ജോലി ചെയ്തിരുന്നത്. സമാനമായ ഫ്ലീറ്റ് സേവനങ്ങള്‍ നടത്തുന്ന വിമാന കമ്പനികളുടെ ശരാശരിയിലും കൂടുതലായിരുന്നു ഒമാന്‍ എയറിലെ ജീവനക്കാരുടെ എണ്ണം. ജീവനക്കാരില്‍ ഏകദേശം 45 ശതമാനവും കോ ഓപ്പറേഷന് നടപടികള്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടില്ലാത്ത അസൈന്മെന്റ് ജീവനക്കാരായിരുന്നു. ഈ സാഹചര്യത്തിലാണ് 1,000 ജീവനക്കാരെ കുറയ്ക്കാന്‍ തീരുമാനിച്ചത്. അവരുടെ തസ്തികകള്‍ അനാവശ്യമോ നേരിട്ടുള്ള പ്രവര്‍ത്തനം ആവശ്യമില്ലാത്തതോ ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായി തുടക്കത്തില്‍ വൊളന്ററി റിട്ടയര്‍മെന്റ് പ്രോഗ്രാം ആരംഭിച്ചിരുന്നു. ഇതില്‍ 310 ജീവനക്കാര്‍ ഓഫര്‍ സ്വീകരിച്ചു. ശേഷിക്കുന്ന ജീവനക്കാര്‍ക്ക് ഒമാന്‍ എയര്‍, അതേ ശമ്പളത്തോടെയും എന്നാല്‍, ക്രമീകരിച്ച ജോലി ശീര്‍ഷകങ്ങളും കുറഞ്ഞ ആനുകൂല്യങ്ങളും ഉള്ള ബദല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കിയതായും മന്ത്രി വിശദീകരിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
