ലുസാക: 19.32 കോടി രൂപ വിലമതിക്കുന്ന കറന്‍സികളും (രണ്ട് മില്യണിലേറെ ഡോളര്‍) 4.15 കോടി രൂപയുടെ സ്വര്‍ണ്ണവും കടത്താന്‍ ശ്രമിച്ച ഇന്ത്യന്‍ പൗരന്‍ സാംബിയയില്‍ പിടിയിലായി. സാംബിയയിലെ ലുസാക്കയിലുള്ള കെന്നത്ത് കൗണ്ട അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യുവാവ് സാംബിയന്‍ കസ്റ്റംസിന്റെ പിടിയിലായത്. ദുബായിലേക്കുള്ള യാത്രയ്ക്കിടെയാണ് 27കാരന്‍ പിടിയിലായത്.
ലഗേജിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണവും പണവും കണ്ടെത്തിയത്. ആകെ ഏഴ് സ്വര്‍ണക്കട്ടികളുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് പിടിയിലായത്. ഒരു ചെറിയ കറുത്ത ബാഗിലാണ് സ്വര്‍ണവും പണവും ഒളിപ്പിച്ചിരുന്നത്. എന്നിട്ട് അത് ട്രാവല്‍ ബാഗിനുള്ളില്‍ വച്ചു. അതേസമയം ഇയാളുടെ പേര്, ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ എന്തിന് വേണ്ടിയാണ് ഇത്രയും കറന്‍സി കടത്തിയതെന്നും വ്യക്തമല്ല.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സാംബിയന്‍ കസ്റ്റംസ് അറിയിച്ചു. രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കസ്റ്റംസ് പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
