റിയാദ്: സൗദി അറേബ്യയില്‍ വേശ്യാവൃത്തി നടത്തിയതിന് രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പ്രവാസികള്‍ അറസ്റ്റില്‍. വടക്കന്‍ തബൂക്ക് മേഖലയിലെ ദുബ ഗവര്‍ണറേറ്റിലാണ് സംഭവം. തബൂക്ക് പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
പൊതു സുരക്ഷ വിഭാഗവുമായും മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായും സഹകരിച്ചായിരുന്നു റെയ്ഡ്. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതര്‍ അറിയിച്ചു. കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
