ദോഹ: ഖത്തറില്‍ അപകടകരമായ മൃഗങ്ങളെയും ജീവികളെയും കൈവശം വയ്ക്കുന്നതിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. അപകടകരമായ മൃഗങ്ങളെയും ജീവികളെയും കൈവശം വയ്ക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള 2019 ലെ നിയമ നമ്പര്‍ (10) ലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി, നിയമത്തില്‍ അനുശാസിക്കുന്ന ശിക്ഷകള്‍ ഒഴിവാക്കുന്നതിനായി, മൃഗങ്ങളുടെ ഉടമസ്ഥരും കൈവശം വച്ചിരിക്കുന്നവരും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. 2025 ഏപ്രില്‍ 22 ന് മുമ്പ് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.
സിംഹങ്ങള്‍, കടുവകള്‍, ചിലതരം നായ്ക്കള്‍, കുരങ്ങുകള്‍, തുടങ്ങി അപകടകരമായ മൃഗങ്ങളെയും ജീവികളെയും കൈവശം വയ്ക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള 2019 ലെ നിയമ നമ്പര്‍ (10) ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് ജീവജാലങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അപകടകരമായ മൃഗങ്ങളുടെയും ജീവികളുടെയും ഉടമസ്ഥരും കൈവശം വയ്ക്കുന്നവരും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. DP@mecc.gov.qa എന്ന ഇ-മെയില്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം.
രജിസ്‌ട്രേഷന്‍ ചെയ്യാതിരിക്കുന്നത് നിയമലംഘനമാണ്. നിയമലംഘകര്‍ക്ക് മൂന്ന് വര്‍ഷത്തില്‍ കൂടാത്ത കാലയളവിലേക്ക് തടവും 1,00,000 ഖത്തര്‍ റിയാല്‍ കവിയാത്ത പിഴയും അല്ലെങ്കില്‍ ഈ രണ്ട് ശിക്ഷകളില്‍ ഒന്നോ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 16066 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
