ദോഹ: ഖത്തറിലെ പൊതുവിദ്യാലയങ്ങള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 26, 27, ബുധന്‍, വ്യാഴം (റമദാന്‍ 26, 27) ദിവസങ്ങളിലാണ് അവധി. ഈ ദിവസങ്ങളില്‍ രാജ്യത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഔദ്യോഗിക അവധി പ്രഖ്യാപിച്ചതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകള്‍, അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെയുള്ളവ വഴിയാണ് പ്രഖ്യാപനം നടത്തിയത്. അതേസമയം അവധിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
