അബുദാബി: യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ ചെറിയ പെരുന്നാള്‍ (ഈദുള്‍ ഫിത്തര്‍) അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ഈദ് അല്‍ ഫിത്തര്‍ അവധി ഹിജ്‌റ 1446 ലെ ശവ്വാല്‍ ഒന്നിന് ആരംഭിച്ച് ശവ്വാല്‍ 3 വരെ ആയിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി അറിയിച്ചു. അവധിക്ക് ശേഷം ശവ്വാല്‍ 4 ന് ഔദ്യോഗിക പ്രവൃത്തിദിവസം പുനരാരംഭിക്കുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് (എഫ്എഎച്ച്ആര്‍) സര്‍ക്കുലറില്‍ വ്യക്തമാക്കി.
റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കുകയാണെങ്കില്‍, റമദാന്‍ 30 ആവുന്ന ഞായറാഴ്ച കൂടി അധികമായി അവധി നല്‍കും. റമദാന്‍ 29 ആയ മാര്‍ച്ച് 29നാണ് മാസപ്പിറവി കാണുന്നതെങ്കില്‍ മൂന്ന് ദിവസമായിരിക്കും അവധി ലഭിക്കുന്നത്. വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോള്‍ നാല് ദിവസമാകും ഈ സാഹചര്യത്തില്‍ ആകെ അവധി ലഭിക്കുക. മാര്‍ച്ച് 29ന് മാസപ്പിറവി ദൃശ്യമായില്ലെങ്കില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ശവ്വാാല്‍ ഒന്ന് മാര്‍ച്ച് 31 തിങ്കളാഴ്ച ആയിരിക്കും അവധി. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ രണ്ട് വരെ അവധി ലഭിക്കും. ഇതനുസരിച്ചാണെങ്കില്‍ അഞ്ച് ദിവസം ആകെ അവധി ലഭിക്കും.
അതേസമയം ഷാര്‍ജയില്‍ പൊതുമേഖലക്ക് വെള്ളിയാഴ്ച അവധി ദിവസമായതിനാല്‍ ചില സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാരാന്ത്യ അവധി കണക്കിലെടുത്ത് ആറ് ദിവസം വരെ ചെറിയ പെരുന്നാള്‍ അവധി ലഭിച്ചേക്കാം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
