ഡിജിറ്റല്‍ സേവനം കാര്യക്ഷമമാക്കാന്‍ സ്റ്റിയറിംഗ് കമ്മിറ്റിയുമായി ഖത്തര്‍

qatar night

ദോഹ: ഖത്തറില്‍ സ്മാര്‍ട്ട് ഗവണ്‍മെന്റിനും ഡിജിറ്റല്‍ നേതൃത്വത്തിനുമായി സ്റ്റിയറിംഗ് കമ്മിറ്റി സ്ഥാപിക്കുന്നു. കാര്യക്ഷമതയോടെയും ഫലപ്രാപ്തിയോടെയും മികച്ച സേവനങ്ങള്‍ നല്‍കാന്‍ കഴിവുള്ള ഒരു മികച്ച ഡിജിറ്റല്‍ ഗവണ്‍മെന്റ് സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി സ്റ്റിയറിംഗ് കമ്മിറ്റി സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി ഉത്തരവിട്ടു. 2025 ലെ തീരുമാനം നമ്പര്‍ (3) പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമാണ് കമ്മിറ്റിയുടെ അധ്യക്ഷന്‍. ആഭ്യന്തര മന്ത്രി വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കും. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി, കാബിനറ്റ് കാര്യ സഹമന്ത്രി, മുനിസിപ്പാലിറ്റി മന്ത്രി, വാണിജ്യ, വ്യവസായ മന്ത്രി, ദേശീയ ആസൂത്രണ കൗണ്‍സിലിന്റെ സെക്രട്ടറി ജനറല്‍, ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി, ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സിയുടെ പ്രസിഡന്റ്, സിവില്‍ സര്‍വീസ്, ഗവണ്‍മെന്റ് വികസന ബ്യൂറോയുടെ പ്രസിഡന്റ് എന്നിവര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടും.

ഡിജിറ്റല്‍ ഗവണ്‍മെന്റ് തന്ത്രം നടപ്പിലാക്കുന്നതിനുള്ള മൊത്തത്തിലുള്ള മേല്‍നോട്ടം വഹിക്കുക, ഡിജിറ്റല്‍ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട പരിപാടികളും പദ്ധതികളും സംബന്ധിച്ച് മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയ്ക്കിടയില്‍ നടപടികള്‍ ഏകോപിപ്പിക്കുക, സംരംഭങ്ങള്‍ക്കിടയില്‍ സംയോജനം ഉറപ്പാക്കുക എന്നിവയാണ് കമ്മിറ്റിയുടെ ലക്ഷ്യം.

ഡിജിറ്റല്‍ ഗവണ്‍മെന്റ് തന്ത്രത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ എക്‌സിക്യൂട്ടീവ് പ്ലാനുകള്‍ അംഗീകരിക്കുക, തന്ത്രവുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ സംരംഭങ്ങള്‍, പദ്ധതികള്‍, പരിപാടികള്‍ എന്നിവ അംഗീകരിക്കുക, തന്ത്രത്തിന്റെ ഒപ്റ്റിമല്‍ നടപ്പാക്കല്‍ ഉറപ്പാക്കുന്ന തീരുമാനങ്ങളും നയങ്ങളും പുറപ്പെടുവിക്കുക, ഡിജിറ്റല്‍ ഗവണ്‍മെന്റ് മേഖലയില്‍ നേതൃത്വം നേടുക, സാമ്പത്തിക, സാമൂഹിക മേഖലകളില്‍ അതിന്റെ സംഭാവന വര്‍ദ്ധിപ്പിക്കുക എന്നിവ കമ്മിറ്റിയുടെ ഉത്തരവാദിത്തമാണ്. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030ന്റെ ഭാഗമായാണിത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading