ഖത്തറിൽ ഇ-കൊമേഴ്‌സ് കമ്പനിക്കെതിരെ നടപടിയുമായി ദേശീയ സൈബർ സുരക്ഷാ ഏജൻസി

cyber agency qatar

ദോഹ: ഖത്തറിലെ ഒരു ഇ-കൊമേഴ്സ് കമ്പനിക്കെതിരെ നടപടിയുമായി ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സി. വ്യക്തിഗത ഡാറ്റ ലംഘനത്തിനാണ് നടപടി. നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയിലെ നാഷണല്‍ ഡാറ്റ പ്രൈവസി ഓഫീസ് രാജ്യത്തെ ഒരു ഇ-കൊമേഴ്സ് കമ്പനിക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. വ്യക്തിഗത ഡാറ്റ പ്രൈവസി പ്രൊട്ടക്ഷന്‍ നിയമം കൃത്യമായി പാലിക്കണമെന്നും വ്യക്തിഗത ഡാറ്റയുടെ ഫലപ്രദമായ സംരക്ഷണം ഉറപ്പാക്കണമെന്നും അഡ്മിനിസ്‌ട്രേറ്റീവ്, ടെക്‌നിക്കല്‍, സാമ്പത്തിക നടപടിക്രമങ്ങള്‍ ശക്തിപ്പെടുത്തണമെന്നും കമ്പനിക്ക് നിര്‍ദേശം നല്‍കി.

2024 ലെ നമ്പര്‍ 2 പ്രകാരമാണ് കമ്പനിക്കെതിരെ ഏജന്‍സി നിര്‍ബന്ധിത തീരുമാനം പുറപ്പെടുവിച്ചത്. വ്യക്തിഗത ഡാറ്റ പ്രൈവസി പ്രൊട്ടക്ഷന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 8, 13, 14 എന്നിവ കമ്പനി ലംഘിച്ചുവെന്ന് സ്ഥിരീകരിച്ചു. കമ്പനിക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. വ്യക്തിഗത കണ്‍സെന്റ് നേടുക, ഡാറ്റ സംരക്ഷണ നടപടികള്‍ നടപ്പിലാക്കുക, ഡാറ്റ കൃത്യത ഉറപ്പാക്കുക, വ്യക്തിഗത ഡാറ്റ പ്രോസസ്സിംഗില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികളുടെ ഡാറ്റ കൃത്യമായി മേല്‍നോട്ടം എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങളാണ് കണ്ടെത്തിയത്. അതേസമയം കമ്പനിയുടെ വിവരങ്ങള്‍ ലഭ്യമല്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading