റിയാദ്: സൗദി അറേബ്യയിലെ പാരമെഡിക്കല്‍ വിഭാഗം സ്വദേശിവല്‍ക്കരിക്കുന്നു. നാല് പാരാമെഡിക്കല്‍ വിഭാഗ തൊഴിലുകളില്‍ രണ്ടു ഘട്ടമായി സ്വദേശിവല്‍ക്കരണം കര്‍ശനമാക്കും. എക്‌സ് റേ- റേഡിയോളജി, ലാബോറട്ടറി, ഫിസിയോതെറാപ്പി, ന്യൂട്രീഷ്യന്‍ എന്നീ ജോലികളില്‍ ഏപ്രില്‍ 17 മുതല്‍ ആദ്യഘട്ട സ്വദേശിവല്‍കരണം നടപ്പിലാക്കുമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക മന്ത്രാലയം വ്യക്തമാക്കി.
നിശ്ചിത എണ്ണം ജീവനക്കാരുടേയും വിദഗ്ധരുടെയും ഒഴിവുകള്‍ നിര്‍ബന്ധമായും സ്വദേശികള്‍ക്കായി നീക്കിവച്ചിരിക്കുന്നത് പാലിക്കേണ്ടി വരും. പാരാമെഡിക്കല്‍ വിഭാഗമായ റേഡിയോളജി – എക്‌സറേ 65%, ലബോറട്ടറി വിഭാഗം 70% എണ്ണവും, ഫിസിയോ തെറാപ്പി, ന്യൂട്രീഷ്യന്‍ രംഗത്തെ തൊഴിലുകളില്‍ 70% സ്വദേശികളെ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് പുതിയ ചട്ടം. പ്രാഥമിക ഘട്ടത്തില്‍ റിയാദ്, ജിദ്ദ, മക്ക, ദമാം, അല്‍കോബാര്‍ എന്നീ 4 നഗരങ്ങളിലാണ് സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത്.
ഒക്ടോബര്‍ 17 മുതല്‍ ആരംഭിക്കുന്ന അടുത്ത ഘട്ടത്തില്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരണം എല്ലാ വിഭാഗങ്ങളിലും നടപ്പിലാക്കും. പ്രവാസി മലയാളികള്‍ കൂടുതല്‍ ഈ മേഖലകളില്‍ ജോലിചെയ്യുന്നതിനാല്‍ സ്വദേശിവല്‍കരണം കര്‍ശനമാക്കുന്നതോടെ തൊഴില്‍ നഷ്ടമാകുമോ എന്ന ആശങ്കയും പ്രവാസികള്‍ക്കിടയില്‍ ശക്തമാകുന്നുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/BEtoiocklOc8D5XDkdaHoR
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
