ദോഹ: ഖത്തറില്‍ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സെറാമിക്, പോര്‍സലൈന്‍ ഇറക്കുമതിയുടെ ആന്റി-ഡംപിംഗ് തീരുവകള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം. അന്താരാഷ്ട്ര വ്യാപാരത്തിലെ ഹാനികരമായ നടപടികളെ ചെറുക്കുന്നതിനുള്ള സാങ്കേതിക സെക്രട്ടറിയേറ്റ് ഓഫീസിന്റേതാണ് നടപടി. ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) രാജ്യങ്ങളിലേക്കുള്ള സെറാമിക്, പോര്‍സലൈന്‍ ടൈല്‍ ഇറക്കുമതിക്ക് ചുമത്തുന്ന ആന്റി-ഡമ്പിംഗ് തീരുവകളില്‍ പുഃനപരിശോധന നടത്താന്‍ തീരുമാനിച്ചതായി മന്ത്രാലയം അറിയിച്ചു.
ചൈന, ഇന്ത്യ രാജ്യങ്ങളില്‍ നിന്നുള്ളതോ ഈ രാജ്യങ്ങളില്‍ നിന്ന് കയറ്റുമതി ചെയ്തതോ ആയ സെറാമിക്, പോര്‍സലൈന്‍ ടൈലുകള്‍, സ്ലാബുകള്‍, വാള്‍, ഫയര്‍ പ്ലേസ് കവറുകള്‍ എന്നിവയ്ക്ക് ഈ തീരുവ ബാധകമാണ്. കമ്പനികള്‍, നിര്‍മ്മാതാക്കള്‍, ഇറക്കുമതി- കയറ്റുമതി സ്ഥാപനങ്ങള്‍ എന്നിവരുള്‍പ്പെടെ എല്ലാ ഇടപാടുകാരേയും അവരുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നതിനും വിവരങ്ങള്‍ പങ്കിടുന്നതിനുമായി വാണിജ്യ മന്ത്രാലയം ബന്ധപ്പെട്ട വിഷയത്തില്‍ ഒരു ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.
അപേക്ഷകള്‍ 2025 ഏപ്രില്‍ 1-ന് മുമ്പ് ടെക്‌നിക്കല്‍ സെക്രട്ടേറിയറ്റ് ഓഫീസില്‍ രേഖാമൂലം സമര്‍പ്പിക്കണം. അന്വേഷണ സമിതിക്ക് ഇതിനകം പരിചയമില്ലാത്ത ഇടപാടുകാരം ചോദ്യാവലി പൂരിപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്, ജനറല്‍ സെക്രട്ടേറിയറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമായ ഔദ്യോഗിക ബുള്ളറ്റിന്‍ നമ്പര്‍ 49 പരിശോധിക്കാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
