മസ്‌കത്ത്: ഒമാനില്‍ ചില ഉല്‍പ്പന്നങ്ങളുടെ വിതരണം നിരോധിച്ചു. പുകയില, ഇ-സിഗരറ്റുകള്‍, നിലവാരമില്ലാത്ത വസ്ത്രങ്ങള്‍ എന്നിവയ്ക്കാണ് നിരോധനം. ടൈംസ് ഓഫ് ഒമാന്റെ റിപ്പോര്‍ട്ട് പ്രകാരം, 2024-ല്‍ ഒമാനിലെ വിവിധ മേഖലകളിലായി 115,000-ത്തിലധികം നിരോധന ഉല്‍പ്പന്നങ്ങള്‍ ഒമാനിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ) പിടിച്ചെടുത്തു.
കാലഹരണപ്പെട്ട ഉല്‍പ്പന്നങ്ങളായിരുന്നു പിടിച്ചെടുത്തതില്‍ കൂടുതലും. 41,000-ത്തിലധികം ഇനങ്ങള്‍ കണ്ടുകെട്ടിയതായാണ് റിപ്പോര്‍ട്ട്. നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയും സ്വീകരിച്ചു. ചില ഉല്‍പ്പന്നങ്ങളുടെ വിതരണവും നിരോധിച്ചു.
ച്യൂയിംഗ്, പുകയില്ലാത്ത പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ഉല്‍പ്പെടെ 15,000-ത്തിലധികം ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. പൊതു മര്യാദ പാലിക്കാത്ത 10,000-ത്തിലധികം വസ്ത്രങ്ങളും ഉല്‍പ്പന്നങ്ങളും കണ്ടുകെട്ടി. ഇലക്ട്രോണിക് സിഗരറ്റുകളുടെയും ഷിഷയുടെയും വിതരണവും സിപിഎ നിരോധിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/BEtoiocklOc8D5XDkdaHoR
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
