നോര്‍ക്കയുടെ സൗജന്യ എമര്‍ജന്‍സി ആബുലന്‍സ് സര്‍വ്വീസ് ആര്‍ക്കൊക്കെ ഉപയോഗിക്കാം, എങ്ങനെ? അറിയാം വിശദമായി

norka ambulance2 1

കടപ്പാട്: അബ്ദുല്‍ റഊഫ് കൊണ്ടോട്ടി

വിദേശത്ത് വെച്ച് മരണപ്പെട്ട് നാട്ടിലെത്തുന്ന മൃതദേഹങ്ങള്‍ വീട്ടിലേക്കോ മറവ് ചെയ്യുന്ന സ്ഥലത്തേക്കോ, കിടപ്പ് രോഗികളായി നാട്ടിലെത്തുന്ന പ്രവാസികളെ വീട്ടിലോ ആശുപത്രികളിലോ എത്തിക്കുന്നതിനാണ് ഈ സൗജന്യ സംവിധാനം നോര്‍ക്കാ റൂട്
സ് ഏര്‍പ്പെടുത്തിയത്. കേരളത്തിലെ നാല് എയര്‍പോര്‍ട്ടുകളില്‍ നിന്നും പുറമെ, മംഗലാപുരം, കോയമ്പത്തൂര്‍ എയര്‍പോര്‍ട്ട് എന്നിവടങ്ങളില്‍ നിന്നും സേവനം ലഭ്യമാണ്.

എങ്ങിനെ ലഭ്യമാവും.

ബന്ധുക്കളോ സുഹൃത്തുക്കളോ നോര്‍ക്ക മിസ്ഡ് കോള്‍ സര്‍വീസ് നമ്പര്‍ ആയ 00918802012345 എന്ന നമ്പറില്‍ വിളിക്കുക. norkaemergencyambulance@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ താഴെ പറയുന്ന വിവരങ്ങളും രേഖകളും നല്‍കുക.

1. ഫ്‌ലൈറ്റ് നമ്പര്‍
2. വിമാനം പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ എയര്‍പോര്‍ട്ടുകള്‍.
3. വിമാനം നാട്ടില്‍ എത്തിച്ചേരുന്ന ഇന്ത്യന്‍ സമയം.
4. നാട്ടില്‍ ബന്ധപ്പെടേണ്ടയാളുടെ മുഴുവന്‍ പേരും മൊബെല്‍ നമ്പറും.
5. മരണപ്പെട്ട/കിടപ്പ് രോഗിയുടെ പാസ്‌പോര്‍ട്ട്, വിദേശത്തെ ഐ.ഡി കാര്‍ഡ്, മരണ സര്‍ട്ടിഫിക്കറ്റ് എയര്‍വേ ബില്‍ എന്നിവ ബാധകമെങ്കില്‍ അതും ഇമെയിലില്‍ അറ്റാച്ച് ചെയ്ത് അയച്ചു കൊടുക്കുക.

നോര്‍ക്കയില്‍ നിന്ന് നാട്ടില്‍ ബന്ധപ്പെടേണ്ടയാളുമായി വിളിച്ച് കാര്യങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്ത് ഫ്‌ലൈറ്റ് ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് ആംബുലന്‍സ് എയര്‍പോര്‍ട്ടില്‍ എത്തിച്ചേരും.

ഇതിനോടകം നാന്നൂറിലധികം പേര്‍ക്ക് ഈ സേവനം എത്തിക്കാനായിട്ടുണ്ട്. മൃതദേഹങ്ങളുടെയും കിടപ്പ് രോഗികളുടെയും കാര്യത്തില്‍ നിര്‍ലോഭം സഹായം നല്‍കുന്ന പ്രവാസി സംഘടന, സാമൂഹിക പ്രവര്‍ത്തകരും വഴി ഇനിയും ധാരാളം പേര്‍ക്ക് പ്രസ്തുത സേവനം ചെയ്യാന്‍ സാധിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/BEtoiocklOc8D5XDkdaHoR
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like