കീം എന്‍ട്രന്‍സ്: ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ പരിഗണനയില്‍

exam 1

മനാമ: കേരളാ എഞ്ചിനിയറിങ്, ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് (KEAM) കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാ സെന്ററുകള്‍ അനുവദിച്ചേക്കും. ബഹ്റൈനിലും പരീക്ഷാകേന്ദ്രം പരിഗണിക്കുന്നു. നിലവില്‍ ജിസിസി രാജ്യങ്ങളില്‍ യുഎഇയില്‍ മാത്രമാണ് പരീക്ഷാകേന്ദ്രം. ബഹ്റൈനില്‍ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം, (JEE ) നീറ്റ് (National Eligibility cum Entrance Test) പരീക്ഷകള്‍ക്ക് നേരത്തെ തന്നെ സെന്ററുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും കീമിന് പരീക്ഷാകേന്ദ്രം ഉണ്ടായിട്ടില്ല.

മുംബൈ, ഡല്‍ഹി, ദുബായ് തുടങ്ങിയവിടങ്ങളിലാണ് മറ്റു പരീക്ഷാകേന്ദ്രങ്ങള്‍ ഉള്ളത്. നിലവില്‍ അപേക്ഷയില്‍ ബഹ്റൈന്‍ കേന്ദ്രം കാണിക്കുന്നുണ്ടെങ്കിലും രണ്ടാമത്തെ ഓപ്ഷനായി ദുബായ് മാത്രമാണ് തിരഞ്ഞെടുക്കാനുള്ള അവസരമുള്ളത്. ബഹ്റൈന്‍ സെന്റര്‍ അവസാന നിമിഷം ലഭ്യമല്ലെങ്കില്‍ ദുബായിലെ പരീക്ഷാ കേന്ദ്രത്തില്‍ എത്തി പരീക്ഷ എഴുതേണ്ടിവരും. എന്നാല്‍ ഇക്കാര്യം തിരുവനന്തപുരത്തെ പരീക്ഷാ പ്രവേശന കമ്മിഷണറുടെ കാര്യാലയത്തില്‍ അന്വേഷിച്ചപ്പോള്‍ ബഹ്റൈന്‍ കേന്ദ്രം തിരഞ്ഞെടുത്തവര്‍ക്ക് അവിടെ കേന്ദ്രം അനുവദിക്കപ്പെട്ടില്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സെന്ററില്‍ പരീക്ഷ എഴുതാനുള്ള അവസരം ലഭ്യമാകുമെന്നാണ് മറുപടി ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ രേഖാമൂലമുള്ള സ്ഥിരീകരണം നിലവില്‍ ലഭിച്ചിട്ടില്ല. കൂടുതല്‍ വിദ്യാര്‍ഥികള്‍ ബഹ്റൈന്‍ കേന്ദ്രം തിരഞ്ഞടുക്കുകയാണെങ്കില്‍ ബഹ്റൈനില്‍ തന്നെ പരീക്ഷാ കേന്ദ്രം അനുവദിക്കാനാണ് സാധ്യത.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading