ദോഹ: ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇതോടെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് ഉയര്‍ന്നു. വിനിമയ നിരക്കിലെ വര്‍ധനവ് പ്രവാസികള്‍ക്ക് ഇരട്ടി നേട്ടമാണ്. ഖത്തറില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ ഏകദേശം അഞ്ച് ശതമാനം വര്‍ധനവ് ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്.
വിനിമയ നിരക്ക് ഉയര്‍ന്നതും റമദാനും കണക്കിലെടുത്ത് ഇടപാടുകളുടെ അളവ് ഏകദേശം 5 ശതമാനം മുതല്‍ 7 ശതമാനം വരെ ഉയരുമെന്ന് എക്‌സ്‌ചേഞ്ച് കമ്പനികളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നു. മൊബൈല്‍ ആപ്ലിക്കേഷനുകളും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളും ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പണമിടപാടുകളുടെ നിരക്ക് ഉയരാനാണ് സാധ്യത.
നിലവിലെ നിരക്ക് അനുസരിച്ച് 500 ഖത്തര്‍ റിയാലിന് 12,000 ഇന്ത്യന്‍ രൂപയോളമാണ് നിരക്ക്. യുഎഇ ദിര്‍ഹമാണെങ്കില്‍ ഏകദേശം 11,850 രൂപയും ലഭിക്കും. അതേസമയം ഓഹരി വിപണിയേക്കാള്‍ നേരിയ വ്യത്യാസം പണമിടപാട് സ്ഥാപനങ്ങളില്‍ ഉണ്ടാകും. ഖത്തര്‍ റിയാലും ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് 24 ആണെങ്കിലും നാട്ടിലേക്ക് പണമയക്കുമ്പോള്‍ 23.70 മുതല്‍ 23.90 പൈസ വരെയാണ് മൂല്യം ലഭിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
