ഖത്തറിലെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ്; ശൂറ കൗണ്‍സില്‍ നിര്‍ദ്ദേശം കാബിനറ്റ് അവലോകനം ചെയ്തു

amiri dhiwan 1

ദോഹ: ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകള്‍ സംബന്ധിച്ച് ശൂറ കൗണ്‍സില്‍ പ്രകടിപ്പിച്ച നിര്‍ദ്ദേശങ്ങ ഖത്തര്‍ മന്ത്രാസഭാ യോഗം അവലോകനം ചെയ്തു. റിക്രൂട്ട്മെന്റ് ഓഫീസുകള്‍ സംബന്ധിച്ച് ശൂറ കൗണ്‍സില്‍ പ്രകടിപ്പിച്ച നിര്‍ദ്ദേശങ്ങളില്‍ തയ്യാറാക്കിയ പഠനത്തിന്റെ ഫലങ്ങള്‍ മന്ത്രിസഭ അവലോകനം ചെയ്യുകയും അവയില്‍ ഉചിതമായ തീരുമാനമെടുക്കുകയും ചെയ്തു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ അധ്യക്ഷതയില്‍ ഇന്ന്, ബുധനാഴ്ച ഉച്ചയ്ക്ക് അമീരി ദിവാനില്‍ ചേര്‍ന്ന മന്ത്രിസഭയുടെ പതിവ് യോഗത്തിലാണ് നടപടി.

ആരോഗ്യ ഗവേഷണത്തെ നിയന്ത്രിക്കുന്ന കരട് നിയമത്തിന് ശൂറ കൗണ്‍സിലിന്റെ അംഗീകാരവും ലഭിച്ചു. ഗവേഷണം നടത്തി ആരോഗ്യ-ചികിത്സാ പരിപാലനം മെച്ചപ്പെടുത്തുക, ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ ഗ്യാരണ്ടികള്‍ നല്‍കുക തുടങ്ങിയവയാണ് കരട് നിയമം ലക്ഷ്യമിടുന്നത്. ദേശീയ തീവ്രവാദ വിരുദ്ധ സമിതി രൂപീകരിക്കുന്ന 2020ലെ 29ാം നമ്പര്‍ പ്രമേയത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്ന കരട് തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like